ആലത്തൂർ: വെങ്ങന്നൂർ പൂങ്ങോട്ടിൽ വൈക്കോൽ കയറ്റിയ പിക്കപ്പ് വാനിന് തീപിടിച്ച് വൈക്കോൽ പൂർണമായും വാഹനം ഭാഗികമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45 കൂടിയാണ് അപകടം. കിഴക്കഞ്ചേരി കോരഞ്ചിറ കെ.എം.അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ദോസ്ത് ഗുഡ്സ് കാരിയർ വാഹനത്തിനാണ് തീപിടിച്ചത്. ആലത്തൂർ, വടക്കഞ്ചേരി അഗ്നി രക്ഷാ നിലയങ്ങളിൽ നിന്നും മൂന്ന് യൂണിറ്റ് വാഹനം എത്തി തീ പൂർണ്ണമായി അണച്ചു.
ആലത്തൂർ അഗ്നി രക്ഷാ നിലയം ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ആർ. മധു, വടക്കഞ്ചേരി അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്. ഹരി എന്നിവരുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലൂക്കോസ് തോമസ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (മെക്കാനിക്ക്) എബി മാത്യു, ഗ്രേഡ് സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ (മെക്കാനിക്ക്) ഒ.പി. ഷാജിമോൻ, ഫയർ ആന്റ് റെസ്ക്യു ഓഫീസർ (ഡ്രൈവർ) സ്റ്റാലിൻ ചന്ദ്ര ബോസ്, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ബി.സജു, എസ്.സജിത്ത്, പി. സുഭാഷ്, ആർ.രഞ്ജീഷ്, ആർ.റിഞ്ജു, എസ്.റംഷാദ്, എൻ. ധനേഷ്, രാജേഷ്, ആർ.ബിജു മോൻ, ഹോം ഗാർഡ് എം. അജീഷ് എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.