നെല്ലി​യാ​മ്പ​തി​യി​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലൂ​ടെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ല​ഭ്യ​മാ​ക്ക​ണം: നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ
Tuesday, March 19, 2024 1:31 AM IST
നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി ജ​ന​വാ​സ മേ​ഖ​ല​യാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​രനൂ​റ്റാ​ണ്ടാ​യി ത​രി​ശാ​യി കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഫാ​മി​ന്‍റെ ഭൂ​മി പാ​വ​പ്പെ​ട്ട​വ​ർ​ക്കു വീ​ടു​വ​യ്ക്കാ​ൻ അ​നു​വ​ദി​ച്ചുന​ൽ​ക​ണ​മെ​ന്നും നെ​ല്ലി​യാ​മ്പ​തി​യി​ൽ ജീ​വി​ച്ചുവ​രു​ന്ന പാ​വ​പ്പെ​ട്ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ്വ​ന്ത​മാ​യി സ്ഥ​ല​വും വീ​ടും അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്നും നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ നെ​ല്ലി​യാ​മ്പ​തി യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ലി​യാ​മ്പ​തി​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്തു വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​യാ​ണ് ടൂ​റി​സം പ​ദ്ധ​തി​ക​ൾ. നൂ​റു ക​ണ​ക്കി​നു തൊ​ഴി​ൽസാ​ധ്യ​ത​ക​ളു​ള്ള​തി​നാ​ൽ നെ​ല്ലി​യാ​മ്പ​തി​ക്കാ​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൺ​വ​ൻ​ഷ​നി​ൽ കെ.​എം സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഫ്രാ​ൻ​സി​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി സൂ​ര്യ​രാ​ജ്, നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ, എം.​എ. സു​ൽ​ത്താ​ൻ, സു​രേ​ഷ്, രാ​മ​ൻ, എ. ​ക​ണ്ണ​ൻ, ഗു​രു​വാ​യൂ​ർ, ദാ​മോ​ദ​ര​ൻ, വി.​എ​സ്. പ്ര​സാ​ദ്, സു​രേ​ഷ് കു​മാ​ർ പോ​ത്തു​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.