െനല്ലി​യാ​മ്പ​തി റോ​ഡി​ൽ കാ​ട്ടു​തീ; പ്ര​തി​രോ​ധ ന​ട​പ​ടി ആ​രം​ഭി​ച്ചു
Tuesday, March 19, 2024 1:31 AM IST
നെ​ന്മാ​റ : പോ​ത്തു​ണ്ടി നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ കാ​ട്ടു​തീയെ തുടർന്ന് വനംവകുപ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റോ​ഡ​രി​കി​ലെ ക​രി​യി​ല​ക​ളും പു​ല്ലു​മു​ള്ള ഭാ​ഗ​ത്താ​ണ് വാ​ച്ച​ർ​മാ​രു​ടെ​യും വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ൺ​ട്രോ​ൾ ബേ​ർ​ണിംഗ് ആ​രം​ഭി​ച്ച​ത്.

ക​രി​യി​ല​ക​ളും ഉ​ണ​ക്ക​പു​ല്ലു​ക​ളും അ​ടി​ച്ചു​കൂ​ട്ടി ക​ത്തി​ച്ച് വ​ന​മേ​ഖ​ല​യി​ലേ​ക്കു​ള്ള തീ ​പി​ടു​ത്ത സാ​ധ്യ​ത കു​റ​യ്ക്കാ​നാ​ണി​ത്. വ​നംവ​കു​പ്പി​ന് ഫ​ണ്ട് ല​ഭ്യ​ത കു​റ​വ് മൂ​ലം ഈ ​വ​ർ​ഷം ഫ​യ​ർ ലൈ​ൻ നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടി​ല്ല.

നെ​ല്ലി​യാ​മ്പ​തി റോ​ഡ​രി​കി​ലെ നി​ത്യ​ഹ​രി​ത മേ​ഖ​ല​ക​ൾ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​ഴു​വ​ൻ ഇ​ല​പൊ​ഴി​ച്ച് റോ​ഡ​രി​കി​ൽ ക​രി​യി​ല​ക​ൾ കൂ​ടി​യ​തോ​ടെ​യാ​ണ് വാ​ഹ​ന യാ​ത്ര​ക്കാ​രി​ൽ നി​ന്ന് തീ​പി​ടു​ത്ത സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ൺ​ട്രോ​ൾ ബേ​ർ​ണി​ംഗ് ആ​രം​ഭി​ച്ച​ത്.

മ​ര​ങ്ങ​ൾ ഇ​ല​കൊ​ഴി​ഞ്ഞ​തോ​ടെ നെ​ല്ലി​യാ​മ്പ​തി മേ​ഖ​ല​യി​ലും ചൂ​ട് കൂ​ടി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

പോ​ത്തു​ണ്ടി വ​നം ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്ന് നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് പോ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ട്ടു​തീ ബോ​ധ​വ​ൽ​ക്ക​ര​ണ നി​ർ​ദേശ​ങ്ങ​ളും ല​ഘു​ലേ​ഖ​ക​ളും ന​ൽ​കി​യാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.