ദേവാലയങ്ങളിൽ തിരുനാൾ
1546131
Monday, April 28, 2025 1:16 AM IST
പഴുവിൽ സെന്റ് ആന്റണീസ്
പഴുവിൽ: വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി. ഫൊറോന വികാരി റവ.ഡോ. വിൻസെന്റ്് ചെറുവത്തൂർ കൊടിയേറ്റം നിർവഹിച്ചു. തുടർന്ന് തിരുനാൾ സപ്ളിമെന്റ്് പ്രകാശനവും നടത്തി. അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, മാനേജിംഗ്് ട്രസ്റ്റി ടിന്റോ ജോസ്, മറ്റ് ട്രസ്റ്റിമാരായ ഡിനോ ദേവസി, ആന്റോ മേയ്ക്കാട്ടുകുളം, അനിൽ ആന്റണി, തിരുനാൾ ജനറൽ കൺവീനർ ആന്റൺ വർഗീസ്, പബ്ലിസിറ്റി കൺവീനർ സ്റ്റീഫൻ ലാസർ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മേയ് രണ്ട്,മൂന്ന്, നാല്, അഞ്ച് എന്നീ ദിവസങ്ങളിലാണ് തിരുനാൾ.
പ്രസുദേന്തിവാഴ്ച്ച, ദീപാലങ്കാരം സ്വിച്ച് ഓൺ കർമം, മതസൗഹൃദ കൂട്ടായ്മ എന്നിവ മെയ് രണ്ടിനും, കൂട് തുറക്കൽ ശുശ്രൂഷ മേയ് മൂന്നിനും നടത്തും.
മൂന്നിന് വൈകീട്ട് ഏഴു മുതൽ രാത്രി പത്തുവരെയും, നാലിന് രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും നേർച്ച ഊട്ട് ഉണ്ടാകും. ഏട്ടാമിടം 11ന് നടക്കും.
തിരുത്തിപ്പറമ്പ് സെന്റ് ജോസഫ്
വടക്കാഞ്ചേരി: തിരുത്തിപ്പറമ്പ് സെന്റ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിനന്റേയും വിശുദ്ധ മിഖായേൽ മാലാഖയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനുകൊടിയേറ്റി. പള്ളിയിൽ നടന്ന തിരുക്കർമങ്ങൾക്കു ശേഷം ഇടവക വികാരി ഫാ.ജോൺസൻ അരിമ്പൂർ കൊടിയേറ്റം നിർവഹിച്ചു. മേയ് രണ്ട് മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ ആഘോഷം.
അമ്മാടം സെന്റ് ആന്റണീസ്
അമ്മാടം: സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ ദർശന തിരുനാളിന് വികാരി ഫാ. ജെയിംസ് ഇഞ്ചോടിക്കാരൻ കൊടിയേറ്റി. അസി. വികാരി ഫാ. ക്രിസ്റ്റോ തേക്കാനത്ത്, കൈക്കാരന്മാരായ പാലു വർഗീസ്, എ.സി. പൗലോസ്, റോജൻ പെല്ലിശേരി, എ.ആർ. ജോഷി എന്നിവർ പങ്കെടുത്തു. മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ.
മുല്ലശേരി ഗുഡ് ഷെപ്പേർഡ്
മുല്ലശേരി: നല്ല ഇടയന്റെ ദേവാലയത്തിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടികയറി.
തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ടിജോ മുള്ളക്കരയാണ് കൊടികയറ്റു കർമം നിർവഹിച്ചത്. കൊടി കയറിയതോടെ തിരുനാളിന്റെ വരവ് അറിയിച്ച് വിശ്വാസികൾ ആകാശത്തേക്ക് ഹൈഡ്രജൻ ബലൂണുകൾ പറത്തി.
മെയ് രണ്ട്, മൂന്ന്,നാല്, അഞ്ച് തിയതികളിലാണ് നല്ല ഇടയന്റെ ദേവാലയത്തിൽ തിരുനാൾ ആഘോഷിക്കുന്നത്. കൊടികയറ്റം മുതൽ തിരുനാൾ ദിനംവരെയുള്ള ദിവസങ്ങളിൽ വൈകീട്ട് ആറിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. ജനറൽ കൺവീനർ വിൽഫി എടക്കളത്തൂർ, കൈകാരന്മാരായ സ്റ്റാൻലി ഗബ്രിയേൽ, ജോസ് വടക്കൻ, ജോമോൻ തൈക്കാട്ടിൽ എന്നിവർ തിരുനാൾ കൊടികയറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വ്യാഴായ്ച രാവിലെ പത്തിന് ഇടവകയിൽ ആദ്യകുർബ്ബാന സ്വീകരണവും, വെള്ളിയാഴ്ച രാവിലെ പത്തിനുള്ള ദിവ്യബലിയെ തുടർന്ന് നേർച്ച ഊട്ടും വൈകിട്ട് ഏഴിന് ദേവാലയ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ കർമവും രാത്രി 7.30ന് നാടകവും ഉണ്ടായിരിക്കും. മൂന്ന്, നാല് തീയതികളിലാണ് പ്രധാന തിരുനാൾ തിരുകർമങ്ങൾ നടക്കുന്നത്.
പറേംപാടം സെന്റ് ആന്റണീസ്
തൃശൂർ: പാറേംപാടം സെന്റ് ആന്റണീസ് പള്ളിയിലെ കൊടിമര ആശിർവാദവും സംയുക്ത തിരുനാൾ ആഘോഷത്തിന്റെ കൊടിയേറ്റവും തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ നിർവഹിച്ചു.
മേയ് മൂന്നുമുതൽ അഞ്ചുവരെയാണു തിരുനാൾ. മേയ് നാലിന് രാവിലെ 10.30ന് ആഘോഷമായ പാട്ടുകുർബാന, വൈകീട്ട് അഞ്ചിനു തിരുനാൾ പ്രദക്ഷിണം, രാത്രി ഏഴിനു ഗാനമേള എന്നിവയുണ്ടാകും.
വികാരി ഫാ. പോൾ അറക്കൽ, ജനറൽ കണ്‍വീനർ എം.ടി. പോൾസണ്‍, കൈക്കാരൻമാരായ പോൾ മണ്ടുംപാൽ, ഷാജു മേഞ്ചേരി, സജി മഞ്ഞപ്പള്ളി , കണ്‍വീനർമാരായ സിറിയക്, ഡെയ്സണ്‍, ലിജോ തുടങ്ങിയവർ നേതൃത്വം നൽകി.