നടുത്തറയിൽ കൂറ്റൻമാവ് പൊട്ടിവീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു
1536213
Tuesday, March 25, 2025 6:36 AM IST
വടക്കാഞ്ചേരി: നടുത്തറയിൽ കൂറ്റൻ മാവ് പൊട്ടിവീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ഇന്നലെ രാവിലെയായിരുന്നുസംഭവം. മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി. സംഭവത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു.
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 7-9 അതിർത്തി മേഖലയായ നടുത്തറ പാട്ടാത്തുവളപ്പിന് സമീപമാണ് മാവുപൊട്ടി വീണത്. ഇതേത്തുടർന്ന് 11 കെവിയുടെ രണ്ട് പോസ്റ്റുകളും ഒരു എൽടി പോസ്റ്റും തകർന്നു. വൈദ്യുതി കമ്പികൾ റോഡിലൂടെ പൊട്ടി വീണതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച് അപകട സാധ്യത ഒഴിവാക്കി. വൈദ്യുതി പോസ്റ്റുകൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ കെഎസ്ഇബി അധികൃതർ നടത്തിയിട്ടുണ്ട്.
വൈദ്യുതി ബന്ധം തകരാറിലായതോടെ മേഖലയിലെ കുടിവെള്ളവിതരണം ഉൾപ്പടെ താറുമാറായി. ഭാഗികമായി നിലവിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്.