സേക്രഡ് ഹാർട്ട് കോളജിൽ ശില്പശാല
1535937
Monday, March 24, 2025 1:19 AM IST
ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജിൽ (ഓട്ടോണമസ്) "ഗവേഷണ രീതിശാസ്ത്രവും ഗവേഷണത്തിൽ ജനറേറ്റീവ് എഐ പ്രയോഗങ്ങളും' എന്ന വിഷയത്തിൽ ശില്പശാല നടന്നു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി പ്രഫ. ഡോ. രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിസ്റ്റർ ഐറിൻ അധ്യക്ഷതവഹിച്ചു .
ഗവേഷണ രംഗത്ത് ജനറേറ്റീവ് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ് ഒരു പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തികൊണ്ട് പൂനെ എസ്പോയർ ടെക്നോലോജിസ് സ്ഥാപകനായ ഡോ. സുരേഷ് നമ്പൂതിരി ശില്പശാലയ്ക്കു നേതൃത്വം നൽകി.
കൊ ഒാർഡിനേറ്റർ ഡോ.സിസ്റ്റർ മിറാന്റോ , റിസേർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് മാത്തമാറ്റിക്സിന്റെ മേധാവി സ്മിത ഡേവിസ്, സുവോളജി വിഭാഗം മേധാവി ഡോ. വി. നീത എന്നിവർ പ്രസംഗിച്ചു. അമ്പതോളം അധ്യാപകരും ഗവേഷകരും പങ്കെടുത്ത ഈ ശിൽപശാലയിൽ ഗവേഷണ രീതിശാസ്ത്രത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും, ഗവേഷണത്തിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോഗങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്യപ്പെട്ടു.
സേക്രഡ് ഹാർട്ട് കോളജിന്റെ ഗവേഷണ മികവ് വർധിപ്പിക്കുന്നതിനും, അക്കാദമിക രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ശില്പശാല സംഘടിപ്പിച്ചത്.