ദേവാലയങ്ങളിൽ തിരുനാൾ
1514229
Saturday, February 15, 2025 1:50 AM IST
ചൗക്ക സെന്റ് മേരീസ്
എലിഞ്ഞിപ്ര: ചൗക്ക സെന്റ് മേരീസ് ലൂർദ് പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് ഫാ. ജെയ്സൻ കരിപ്പായി കൊടി ഉയർത്തി. വികാരി റവ. ഡോ.ആന്റോ കരിപ്പായി, സഹ വികാരി ഫാ. ക്ലിന്റൺ പെരിഞ്ചേരി, കൈക്കാരന്മാരായ ടൈറ്റസ് നൊച്ചുരുവളപ്പിൽ, ജോജോ മാങ്കായി, ജോഫ്രിൻ കിഴക്കൂടൻ എന്നിവർ നേതൃത്വം നൽകി.
ദീപാലങ്കാരം സ്വിച്ചോൺ കർമം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് നിർവഹിച്ചു. 15,16,17 തീയതികളിലാണ് തിരുനാൾ. 16ന് രാവിലെ 6.30 നും പത്തിനും ഉച്ചകഴിഞ്ഞ് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഡോ. പോൾ പൂവത്തിങ്കൽ കാർമികത്വം വഹിക്കും. റവ.ഡോ. സിജു കൊമ്പൻ തിരുനാൾ സന്ദേശം നൽകും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പ്രദക്ഷിണം ഏഴിന് സമാപിച്ചശേഷം ഏയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴയുടെ ഗാനമേള ഉണ്ടായിരിക്കും. തിങ്കളാഴ്ചയാണ് ടൗൺ അമ്പ്. ഉച്ചകഴിഞ്ഞ് 4.30 ദിവ്യബലി. തുടർന്ന് ആരംഭിക്കുന്ന അമ്പ് പ്രദക്ഷിണം നാല് മേഖലകൾ ചുറ്റി പത്തിന് പള്ളിയിൽ സമാപിക്കും.
ബാസ്റ്റ്യൻതുരുത്ത്
സെന്റ് സെബാസ്റ്റ്യൻസ്
ആനാപ്പുഴ: ബാസ്റ്റ്യൻതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കൊടിയേറ്റം കോട്ടപ്പുറം സെന്റ്് മൈക്കിൾസ് കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ നിർവഹിച്ചു. ഫാ. ക്ലോഡിൻ ബിവേര ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഫിലിപ്പ് ടോണി പിൻഹിറോ വചനപ്രഘോഷണം നടത്തി.