സുവർണജൂബിലി നിറവിൽ ആറ്റപ്പാടം മല്ലഞ്ചിറ എൽപി സ്കൂൾ
1513647
Thursday, February 13, 2025 2:02 AM IST
കൊരട്ടി: ആറ്റപ്പാടം ശ്രീകുമാര മല്ലഞ്ചിറ എൽപി സ്കൂൾ സുവർണ ജൂബിലിയുടെ നിറവിലേയ്ക്ക്. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് വൈകിട്ട് നാലിന് മുരിങ്ങൂർ തത്ത ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വിളംബര ജാഥയോടെ തുടക്കമാകും.
വാദ്യമേളങ്ങളും കലാരൂപങ്ങളും അകമ്പടിയാകും. കൊരട്ടി സിഐ അമൃത് രംഗൻ വിളംബര ജാഥ ഫ്ലാഗ് ചെയ്യും. തുടർന്ന് സ്കൂൾ അങ്കണത്തിൽ സമാപിക്കും.
നാളെ വൈകീട്ട് അഞ്ചിന് സ്കൂൾ വാർഷികാഘോഷവും ജൂബിലി ആഘോഷങ്ങളുടെ ആരംഭവും സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷത വഹിക്കും. ബിപിസി സി.ജി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ കലോത്സവ വിജയികൾക്കും മാനേജർ എം.എം. രാജേന്ദ്രകുമാർ കായിക മത്സര വിജയികൾക്കും ഗ്രാമപഞ്ചായത്ത് അംഗം ഷിമ സുധിൻ വർക്ക് എക്സ്പീരിയൻസ് മത്സരങ്ങളിലെ വിജയികൾക്കും വിശ്വകർമ സമാജം പ്രസിഡന്റ് വി.പി. ഷാജൻ എൽഎസ്എസ് പരീക്ഷയിൽ വിജയം നേടിയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ ദിവാകരൻ മാഗസിൻ പ്രകാശനവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നൈനു റിച്ചു എൻഡോവ്മെന്റ്് വിതരണവും നിർവഹിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.