പൊയ്യ എകെഎം സ്കൂൾ വാർഷികം
1497657
Thursday, January 23, 2025 2:01 AM IST
മാള: പൊയ്യ എ.കെ.എം. സ്കൂളിന്റെ വാർഷികവും വിരമിക്കുന്ന അധ്യാപകൻ സി.എ. ബെന്നിക്കു ള്ള യാത്രയയപ്പും കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.
ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണം നിർവഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് അധ്യ ക്ഷത വഹിച്ചു.
നടൻ വിനോദ് കെടാമംഗലം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. കെ. ഡേവിസ്, ശോഭന ഗോ കുൽനാഥ്, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. കുട്ടൻ, സാബു കെെതാരൻ, റീന സേവ്യാർ, സ് കൂൾ മാനേജർ ഔസേപ്പച്ചൻ അമ്പൂക്കൻ, പിടിഎ പ്രസിഡന്റുമാരായ പി. എസ്. ഷിബു, പി. ജി. ഷിജി, വെള്ളാങ്കല്ലൂർ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി, പ്രധാനാധ്യാപികമാരായ സി.ടി.സ്റ്റെല്ല, എം. ഒ. ടെസി, ദീപ പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.