മെഗാ ബൈബിൾ നാടകം അരങ്ങേറി
1497655
Thursday, January 23, 2025 2:01 AM IST
തൃശൂർ: അരണാട്ടുകര സെന്റ് തോമസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് "മരുഭൂമിയിലെ ശബ്ദം' എന്ന മെഗാ ബൈബിൾ നാടകം അരങ്ങേറി. വിശുദ്ധ സ്നാപകയോഹന്നാന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നാടകത്തിൽ 120 പേർ അഭിനയിച്ചു.
ഫാ. ഫിജോ ജോസഫ് ആലപ്പാടനാണ് കഥയും സംവിധാനവും. ആടുംപാതിരി ഫാ. അജിത്ത് ചിറ്റലപ്പിള്ളി കൊറിയോഗ്രാഫിയും ഫാ. ജിജോ മാളിയേക്കൽ രംഗസജ്ജീകരണവും നിർവഹിച്ചു. വികാരി ഫാ. ജോർജ് എടക്കളത്തൂർ, ഫാ. ആന്റണി ജോർജ്, നാടക കണ്‍വീനർ ജോർജ് ചിറമ്മൽ, കൈക്കാരൻ സി.ഡി. ആന്റസ്, തിരുനാൾ ജനറൽ കണ്‍വീനർ ജോഷി ചിറമ്മൽ, സെബാസ്റ്റ്യൻ തരകൻ, റിജോയ് നീലങ്കാവിൽ, കെ.പി. ജോസഫ്, ഫ്രാൻസി ഫ്രാൻസിസ്, ജോജി കൊക്കൻ, ഡിഷ ജോസ്, സ്നേഹ ആനന്ദ്, മോളി ജോഫി എന്നിവർ നേതൃത്വം നൽകി.