ചാരായവില്പന: ഒരാൾ അറസ്റ്റിൽ
1576796
Friday, July 18, 2025 5:37 AM IST
അതിരപ്പിള്ളി: ചാരായം വില്പന നടത്തിയ ഒരാളെ എക്സൈസ് പിടികൂടി. വെറ്റിലപ്പാറ വെളിയത്തുപറമ്പിൽ ജിനേഷ്കുമാറി(47)നെയാണ് എക്സൈസ് അറസ്റ്റുചെയ്തത്. ഏഴു ലിറ്റർ ചാരായവുമായി പോകുമ്പോഴാണ് പിടികൂടിയത്. പ്രതിയുടെ പുരയിടത്തിൽനിന്നും 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില്ലൻ,അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ജെയ്സൺ ജോസ്, സിവിൽ എക്സൈസ് ഓഫീസർ രാകേഷ്, പിങ്കി മോഹൻദാസ്, മുഹമ്മദ് ഷാൻ എന്നിവർ റെയ്ഡിനു നേതൃത്വം നൽകിയത്.