ഗു​രു​വാ​യൂ​ര്‍: ക​ണ്ണ​ന്‍റെ സ​ന്നി​ധി​യി​ൽ ക​ളി​വി​ള​ക്കി​നു മു​ന്നി​ൽ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ അ​മ്മ ഗി​രി​ജ വാ​ര്യ​ർ കു​ചേ​ല​വൃ​ത്തം ക​ഥ​യി​ലെ കു​ചേ​ലവേ​ഷ​ത്തി​ലെ​ത്തി. ശ്രീ​കൃ​ഷ്ണ​നാ​യി ക​ലാ​നി​ല​യം ഗോ​പി​യും രു​ക്മി​ണി​യാ​യി. ആ​ര്യ​യും വേ​ഷ​മി​ട്ടു. ക​ലാ​നി​ല​യം രാ​ജീ​വ​ന്‍ ന​മ്പൂ​തി​രി, ഹ​രി ശ​ങ്ക​ര്‍ ക​ണ്ണ​മം​ഗ​ലം(​പാ​ട്ട്), ക​ലാ​നി​ല​യം ദീ​പ​ക്(​ചെ​ണ്ട), ക​ലാ​നി​ല​യം ജ​യ​പ്ര​കാ​ശ​ന്‍ (മ​ദ്ദ​ളം) എ​ന്നി​വ​രാ​യി​രു​ന്നു അ​ക​മ്പ​ടി.