വൈദ്യുതിവിതരണം നിലച്ചാൽ അന്നമനട പോസ്റ്റ് ഓഫീസ് പ്രവർത്തനരഹിതം
1576768
Friday, July 18, 2025 5:36 AM IST
അന്നമനട: അന്നമനട സെന്ററിൽ വൈദ്യുതിവിതരണം നിലച്ചാൽ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം താളംതെറ്റുന്നതായി പരാതി. പഞ്ചായത്തിനകത്തും സമീപപഞ്ചായത്തുകളിൽനിന്നും പോസ്റ്റ് ഓഫീസിലെത്തുന്നവർ വൈദ്യുതിയുണ്ടാേയെന്ന് ഉറപ്പുവരുത്തിവരേണ്ട ഗതികേടിലാണെന്നാണ് ആക്ഷേപം.
ജനറേറ്റർ, ബാറ്ററി എന്നിവയിൽനിന്നു വേണ്ടത്ര ബാക്കപ്പ് ലഭിക്കാത്തതാണ് കാരണം. മേൽത്തട്ടിൽ വിഷയം അറിയിച്ചിട്ടും നടപടിയില്ലെന്നാണ് പറയുന്നത്. പ്രവർത്തനക്ഷമമായ ബാറ്ററിയും ജനറേറ്ററും സ്ഥാപിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.