സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന്റെ ഉദ്ഘാടനം നടത്തി
1576780
Friday, July 18, 2025 5:36 AM IST
വേലൂർ: തയ്യൂർ സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന്റെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് മെംബർ ജലീൽ ആദൂർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, വികസനകാര്യ സമിതി ചെയർമാൻ സി.എഫ്. ജോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്വപ്ന റഷീദ്, വാർഡ് മെമ്പർ വിമല നാരായണൻ, പിടിഎ പ്രസിഡന്റ് ടി.ജെ. ജെയിംസ്, എസ്എംസി പ്രതിനിധി കെ.വി. രഘു, ഒഎസ്എ സെക്രട്ടറി ആൽഫ്രഡ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.