കലാഭവൻമണി പാർക്കിലെ നടപ്പാതയിൽ തെന്നിവീണ് അപകടങ്ങൾ തുടരുന്നു
1577020
Saturday, July 19, 2025 1:27 AM IST
ചാലക്കുടി: കലാഭവൻ മണി പാർക്കിൽ ദിനംപ്രതി കുടുംബസമേതം വ്യായാമത്തിനും ഉല്ലാസത്തിനുമായി എത്തുന്ന പലരും നടപ്പാതയിൽ തെന്നിവീണ് അപകടം സംഭവിക്കുന്നു. നിർമാണത്തിലെ അപാകതമൂലമാണു നിലവിലെ നടപ്പാതയിൽ അപകടങ്ങൾ സംഭവിക്കുന്നത്. തെന്നിവീണ് നിരവധി പേർക്ക് ഇതിനകം അപകടം സംഭവിച്ചിട്ടുണ്ട്.
വർഷക്കാലത്തിൽ നടപ്പാതയിൽ വേണ്ടവിധം ക്ലീനിംഗ് നടക്കുന്നില്ല, അതോടൊപ്പം നടപ്പാതയിൽ വളരെ വഴുക്കൽ ഉണ്ട്. അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വതപരിഹാരം ഉണ്ടായിട്ടില്ല. എത്രയുംംവേഗം പാർക്കിലെ നടപ്പാത പൊതുജനങ്ങൾക്കു സുരക്ഷിതമായി നടക്കുന്നതിനും കൃത്യമായി ശുചീകരണം നടത്താൻവേണ്ട നടപടികളും സ്വീകരിക്കണമെന്നും മഴക്കാലത്ത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും നടപ്പാതയിൽ ക്ലീനിംഗ് ജോലികൾ നടത്തണമെന്നും റസിഡന്റ് അസോസിയേഷൻ കോ-ഒാർഡിനേഷൻ ട്രസ്റ്റ് മുൻസിപ്പൽ അധികാരികൾക്ക് നല്കിയ പരാതിയിൽ ആവശ്യപ്പെട്ടു. ക്രാക്റ്റ് പ്രസിഡന്റ് പോൾ പാറയിലും സെക്രട്ടറി പി.ഡി. ദിനേശും നേതൃത്വം നൽകി.