യുഡിഎഫ് നേതൃയോഗം
1576772
Friday, July 18, 2025 5:36 AM IST
ചാലക്കുടി: സംസ്ഥാനസർക്കാരിന്റെ ആരോഗ്യ- വിദ്യാഭ്യാസമേഖലയിലെ കെട്ടുകാര്യസ്ഥതക്കെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
23ന് നടത്തുന്ന കളക്ടറേറ്റ് ധർണയുടെ മുന്നോടിയായിചേർന്ന യുഡിഎഫ് നേതൃയോഗം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. യുഡിഎഫ് ചെയർമാൻ സി.ജി. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു.
കൺവീനർ ഒ.എസ്. ചന്ദ്രൻ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, കോൺഗ്രസ് പരിയാരം ബ്ലോക്ക് പ്രസിഡന്റ് എം.ടി. ഡേവിസ്, ഐ.ഐ. അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.