ജീസസ് യൂത്ത് ലീഡേഴ്സിന്റെയും വൈദികരുടെയും സംഗമം "കൂട്ട്'
1577018
Saturday, July 19, 2025 1:27 AM IST
ആളൂർ: ഇരിങ്ങാലക്കുട രൂപത ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ വൈദികരുടെയും ജീസസ് യൂത്ത് ലീഡേഴ്സിന്റെയും സം ഗമം "കൂട്ട്' നടത്തി. ആളൂർ ബിഎൽഎം സെന്ററിൽ നടന്ന സംഗമം ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ജീസസ് യൂത്ത് ഡയറക്ടർ ഫാ. ജോയേൽ ചെറുവത്തൂർ അധ്യക്ഷത വഹിച്ചു.
ഫാ. ചാക്കോ കാട്ടുപറന്പിൽ പ്രാർഥനയ്ക്കു നേതൃത്വം നൽകി. ഫാ. ഡേവിസ് കിഴക്കുംതല, ഫാ. നിക്സൻ ചാക്കോര്യ, ഫാ. റിജോ പഴയാറ്റിൽ, ഫാ. ജെയ്സൻ വടുക്കുംഞ്ചേരി, ഫാ. നൗജിൻ വിതയത്തിൽ, ഡീക്കൻ നിഖിൽ ജോണി, അഡ്വ. കെ.ജെ. ജോൺസൻ, സെബി മാളിയേക്കൽ, ജെറിൻ ജോണി, സജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.