കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്കു സുഖചികിത്സ
1577006
Saturday, July 19, 2025 1:27 AM IST
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്ക് ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കുംവേണ്ടി ഒരുമാസത്തെ സുഖചികിത്സ ആരംഭിച്ചു. വടക്കുന്നാഥൻ ക്ഷേത്രാങ്കണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മരുന്നുചേരുവകളോടുകൂടിയ ചോറുരുള ഗജവീരൻ ദേവസ്വം ശിവകുമാറിനു നൽകിക്കൊണ്ടാണ് സുഖചികിത്സയ്ക്കു തുടക്കംകുറിച്ചത്.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായ അഡ്വ.കെ.പി. അജയൻ, എസ.ആർ. ഉദയകുമാർ, കെ. സുനിൽകുമാർ, വി.എം. രമേഷ്ബാബു, എം. മനോജ്കുമാർ, വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ.എസ്. രാജീവ്, കെ.എൻ. കൃഷ്ണൻകുട്ടി തുടങ്ങിയവർ സന്നിഹിതരായി.
ദേവസ്വം എലിഫന്റ് കണ്‍സൾട്ടന്റ് ഡോ. പി.ബി. ഗിരിദാസിന്റെ മേൽനോട്ടത്തിലാണ് സുഖചികിത്സ നടത്തുന്നത്. ദേവസ്വം ബോർഡിന് ഇപ്പോൾ അഞ്ച് ആനകളാണുള്ളത്.