അധികാരത്തിലെത്തിയാൽ ലഹരിമാഫിയയെ അമർച്ചചെയ്യും: സന്ദീപ് വാര്യർ
1576775
Friday, July 18, 2025 5:36 AM IST
കൊടുങ്ങല്ലൂർ: യുഡിഎഫ് അധികാരത്തിലെത്തിയാൽ ലഹരി മാഫിയയെ അമർച്ചചെയ്യുമെന്ന് സന്ദീപ് വാര്യർ പറഞ്ഞു. മഹിളാ കോൺഗ്രസ് എറിയാട് ബ്ലോക്ക് കൺവൻഷനും ആദരവും കാരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ് വാര്യർ.
1000 ബാറുകൾ തുറന്നുനൽകി ലഹരിക്കെതിരേ ബോധവൽകരണ ആഭാസംനടത്തുകയാണ് പിണറായി സർക്കാർ. ലഹരിഭീകരതയിൽ കണ്ണീരുകുടിക്കുന്ന അമ്മമാർ നെറികെട്ട ഇടതുസർക്കാരിനെ 2026ലെ തെരഞ്ഞെടുപ്പിൽ വലിച്ചെറിയുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
ബ്ലോക്ക് പ്രസിഡന്റ് ഷമീന ഷെരീഫ് അധ്യക്ഷത വഹിച്ചു. മേരി ജോളി, പ്രഫ.കെ.എ. സിറാജ്, സി.പി. സാലിഹ്, ഫസലു റഹൻ എന്നിവരെ ആദരിച്ചു. സിനിമ സംവിധായകൻ ദീപു കരുണാകരൻ മുഖ്യപ്രഭാഷണംനിർവഹിച്ചു.
100 കാൻസർ രോഗികൾക്ക് സി.പി. മുഹമ്മദ് ട്രസ്റ്റിന്റെ ആശ്വാസ ധനസഹായം കോട്ടപ്പുറം കിഡ്സ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി വിതരണംചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമല, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി എന്നിവർ മുഖ്യാതിഥികളായി. എം.കെ അബ്ദുൽസലാം, സുനിൽ പി.മേനോൻ, ഇ.എസ്. സാബു തുടങ്ങിയവർ പ്രസംഗിച്ചു.