ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് നടത്തി
1577023
Saturday, July 19, 2025 1:27 AM IST
കൊടുങ്ങല്ലൂർ: ഗവ. പി. ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊടുങ്ങല്ലൂർ ലയൺസ് ക്ലബ് ലഹരിവിരുദ്ധ ബോധവത്കരണ കാന്പയിൻ നടന്നു. റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ കെ.എം. അബ്ദുൾ ജമാൽ ബോധവത്കരണ ക്ലാസെടുത്തു.
പിടിഎ പ്രസിഡന്റ് കൈസാബ്, മെമ്പർ ഉണ്ണി, സ്കൂൾ പ്രധാനാധ്യാപകൻ സുനിൽ, ലയൺസ് ക്ലബ്ബിന്റെ സോൺ ചെയർപേഴ്സൺ എം.എൻ. പ്രവീൺ, ലയൺസ് ഡിസ്ട്രിക്ട് കോർ കാമ്പിനറ്റ് അംഗം ടി.ആർ. കണ്ണൻ, ട്രഷറർ ഒ.എസ്. ഷിമ്മി, സി.ഡി. ബുൾഹർ, വിൽസൺ ഇലഞ്ഞിക്കൽ, വി.ആർ. പ്രേമൻ, ഇ.ആർ. അനിരുദ്ധൻ, രജീഷ്, ബിജോയ്, സെലിൻ, നഷർബാൻ എന്നിവർ പ്രസംഗിച്ചു. ലയൺസ് പ്രസിഡന്റ് ബൽറാം മോഹൻ സ്വാഗതവും സെക്രട്ടറി കെ.എ. നഷർബാൻ നന്ദി യും പറഞ്ഞു.