സൗരോര്‍ജപദ്ധതി ഉദ്ഘാടനം
1576767
Friday, July 18, 2025 5:36 AM IST
കൊടകര: ആലത്തൂര്‍ എഎല്‍പി സ്കൂളിലെ സൗരോര്ജപദ്ധതിയുടെയും ശീതീകരിച്ച ക്ലാസ്മുറികളുടേയും ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് നിര്‍വഹിച്ചു.
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ടി.കെ. സതീശന്, ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ്, പ്രധാനധ്യാപിക പി.എം. ജിന്‍സ, മാനേജര്‍ ടി. രമേഷ്കുമാര്‍, പിടിഎ പ്രസിഡന്റ് പി.എസ്. സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സജു പൗലോസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. സലീഷ് ശുചിത്വബോധവത്കരണ ക്ലാസും നയിച്ചു.