കേരള സ്പർസ്: ആദ്യ ഫുട്ബോൾ കിറ്റ് വിതരണം മാന്ദാമംഗലം സ്കൂളിൽ
1576782
Friday, July 18, 2025 5:36 AM IST
തൃശൂർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്ട്സ്പറിന്റെ കേരളത്തിലെ ഒഫിഷ്യൽ സപ്പോർട്ടേഴ്സ് ക്ലബ്ബായ കേരള സ്പർസിന്റെ നേതൃത്വത്തിൽ സ്കൂൾ ഫുട്ബോൾ ടീമുകൾക്കുള്ള പരിശീലനകിറ്റുകൾ വിതരണംചെയ്തു. പ്ലേ ഫോർവേഡ് എന്ന പേരിൽ ആരംഭിച്ച പദ്ധതിക്കു മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലാണു തുടക്കമായത്. ഫുട്ബോളുകളും ജഴ്സിയും പരിശീലനവസ്ത്രങ്ങളും ഉൾപ്പെടെയാണു വിതരണംചെയ്തത്.
ഗ്രാമീണതലത്തിലുള്ള വിദ്യാർഥികളിൽ ഫുട്ബോൾ അഭിരുചി വളർത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണു ലക്ഷ്യമെന്നു കേരള സ്പർസ് ചെയർമാൻ നിതിൻ പറഞ്ഞു. സെക്രട്ടറി എസ്. ശിവശങ്കർ, എക്സിക്യൂട്ടീവ് മെന്പറും ടീം ക്യാപ്റ്റനുമായ ഇർഷാദ്, എകസിക്യൂട്ടിവ് മെന്പർ അമലേന്ദു എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം ചെയ്തത്.
ഹെഡ്മാസ്റ്റർ ഹിൻസ ജോസ്, ഫിസിക്കൽ എഡ്യുക്കേഷൻ ട്രെയ്നർ സി.ജെ. ജോജു, ടീം ക്യാപ്റ്റന്മാർ, ഗോളി എന്നിവർ കിറ്റുകൾ സ്വീകരിച്ചു. തുടർന്നു കുട്ടികൾക്കു പരിശീലനവും നൽകി.