വെണ്ടോരില്‍ കേബിളിനു സ്ഥാപിച്ച കുഴിയില്‍ ബസ് താഴ്ന്നു
1576783
Friday, July 18, 2025 5:36 AM IST
വെണ്ടോര്‍: ആമ്പല്ലൂര്‍ -വരന്തരപ്പിള്ളി റോഡില്‍ വെണ്ടോര്‍ കനാല്‍ സ്റ്റോപ്പിനു സമീപം കേബിള്‍ സ്ഥാപിക്കാനെടുത്ത കുഴിയില്‍ സ്വകാര്യബസ് താഴ്ന്നു. ഇന്നലെ രാവിലെയാണ് സംഭവം. വരന്തരപ്പിള്ളിയില്നിന്നു തൃശൂരിലേക്ക് പോയിരുന്ന ഉസ്താദ് എന്ന സ്വകാര്യബസാണ് കുഴിയില്‍ താഴ്ന്നത്. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിടെയാണ് അപകടം. ബസിന്റെ മുന്‍ചക്രം പൂര്‍ണമായി കുഴിയില്‍ താഴ്ന്ന് ബസ് ഒരു വശത്തേക്ക് ചെരിഞ്ഞെങ്കിലും ആര്‍ക്കും പരിക്കില്ല.
മാസങ്ങള്‍ക്കുമുന്‍പ് കേബിള്‍ സ്ഥാപിച്ച കാനകള്‍ കൃത്യമായി മൂടാത്തതാണ് അപകടത്തിനു കാരണമായത്. മഴ പെയ്തതോടെ കാനമൂടിയ ഇടങ്ങളിലെല്ലാം അപകടാവസ്ഥയിലായിരിക്കയാണ്. തിരക്കേറിയ റോഡിന്റെ വശങ്ങളില് ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനും കേബിള്‍ ഇടുന്നതിനുമായി തീര്‍ത്ത കാനകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായി.