ഉമ്മൻചാണ്ടി മനുഷ്യത്വമുള്ള ജനകീയനേതാവ്: വി.കെ. ശ്രീകണ്ഠൻ എംപി
1577009
Saturday, July 19, 2025 1:27 AM IST
തൃശൂർ: ജനക്ഷേമത്തിനു തടസം സൃഷ്ടിക്കുന്ന ചുവപ്പുനാടകൾ ഒഴിവാക്കാൻ എന്തുംചെയ്യാൻ തയാറായ ഭരണാധികാരിയാണ് ഉമ്മൻചാണ്ടിയെന്നു വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ രണ്ടാംചരമവാർഷികത്തോടനുബന്ധിച്ച് ഡിസിസിയിൽ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനചരിത്രത്തിലെ നാഴികക്കല്ലാണ് ഉമ്മൻചാണ്ടിയുടെ ഭരണകാലം. ആരോഗ്യ, വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റങ്ങളാണ് അദ്ദേഹം നടപ്പാക്കിയത്. മനുഷ്യത്വമുള്ള ജനകീയനേതാവായി നിലകൊണ്ട ഉമ്മൻചാണ്ടിയാകാൻ ഒരാൾക്കുപോലും ഭാവിയിൽ കഴിയില്ല. കോൺഗ്രസിലേക്കു ജനങ്ങളെ അടുപ്പിച്ചത് ഉമ്മൻചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിനുമുന്പിൽ മുൻസ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ദീപം തെളിയിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കൻ അനുസ്മരണപ്രഭാഷണം നടത്തി.
നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, കെ.കെ. കൊച്ചുമുഹമ്മദ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയൽ, എ. പ്രസാദ്, സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, കെ.കെ. ബാബു, വി. സുരേഷ് കുമാർ, ടി. നിർമല എന്നിവർ പങ്കെടുത്തു.