വിദ്യാഭ്യാസമൂല്യങ്ങൾ തകർക്കാനുള്ള ശ്രമം ചെറുക്കും: എഐഎസ്എഫ്
1576820
Friday, July 18, 2025 6:01 AM IST
തൃശൂർ: ഗവർണറെ ഉപയോഗിച്ചു വിദ്യാഭ്യാസമേഖലയിലെ മൂല്യങ്ങൾ തകർക്കാനുള്ള ശ്രമം ചെറുക്കുമെന്ന് എഐഎസ്എഫ് ദേശീയസെക്രട്ടറി പി. കബീർ. വിവിധ ആവശ്യങ്ങളുന്നയിച്ചു തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഇഒ ഓഫീസിലേക്കു നടത്തിയ അവകാശപത്രിക മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കബീർ.
എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് കെ.എസ്. അഭിറാം, മുൻ സംസ്ഥാന പ്രസിഡന്റ് ടി. പ്രദീപ്കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അർജുൻ മുരളിധരൻ, എംഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ എന്നിവർ പ്രസംഗിച്ചു.