അപ്രത്യക്ഷമാകുന്ന രംഗകലകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം: വേണുജി
1576770
Friday, July 18, 2025 5:36 AM IST
ഇരിങ്ങാലക്കുട: അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് നടനകൈരളി ഡയറക്ടറും കൂടിയാട്ട കലാകാരനുമായ വേണുജി അഭിപ്രായപ്പെട്ടു.
സെന്റ് ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന രണ്ടാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന്റെയും ഫെസ്റ്റിവല്‍ ബാഗിന്റെയും വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഋതു ഫിലിം ഫെസ്റ്റ് ചെയര്‍മാനും കോളജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷതവഹിച്ചു.
ചടങ്ങില്‍ ഹോളിഫാമിലി സന്യാസസഭ മദര്‍ ജനറല്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷിബിത ഇമ്മാനുവല്‍, കോര്‍ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ശ്രുതി ദീപക്, കണ്‍വീനര്‍ പി.വി. അരവിന്ദ് എന്നിവര്‍ സംസാരിച്ചു.