യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
1576916
Friday, July 18, 2025 11:15 PM IST
വടക്കാഞ്ചേരി: യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. അത്താണി കുറ്റിയാങ്കാവ് ക്ഷേത്രത്തിനുസമീപം റെയിൽവേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. ഇതരസംസ്ഥാനതൊഴിലാളിയാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. 30 നും 40 നും ഇടയിൽ പ്രായം തോന്നിക്കും. കറുത്ത ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.