കുരിയച്ചിറ സെന്റ് പോൾസ് സ്കൂള്‍ വാർഷികം ആഘോഷിച്ചു
1484885
Friday, December 6, 2024 5:58 AM IST
കുരിയച്ചിറ: സെന്റ് പോൾസ് പബ്ലിക് സ്കൂളിന്റെ ഇരുപതാമതു വാർഷികം വിജിന്റി അനോസ് കേരള ഫോറസ്റ്റ് റിസർച്ച് ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ എം.എൽ. റോസി അധ്യക്ഷയായി. ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന ഇരുപതിനപരിപാടികളുടെ ഉദ്ഘാടനം പോലീസ് സൂപ്രണ്ടും തൃശൂർ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറുമായ വാഹിദ് നിർവഹിച്ചു. സിസ്റ്റർ ലിറ്റി റാഫേൽ സ്കൂൾമാഗസിൻ പ്രകാശനം ചെയ്തു.
സിസ്റ്റർ അനീജ സമ്മാനദാനം നടത്തി. കോർപറേഷൻ കൗണ്‍സിലർ ആൻസി ജേക്കബ് പുലിക്കോട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സീലിയ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഫിനി മാത്യു, പിടിഎ പ്രസിഡന്റ് ജോണ്സണ് പാലിയേക്കര, സ്കൂൾ ലീഡർ മാസ്റ്റർ നകുൽനായർ എന്നിവർ പ്രസംഗിച്ചു.