രണ്ടു യുവാക്കളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നു പരാതി
1460040
Wednesday, October 9, 2024 8:36 AM IST
കയ്പമംഗലം: മതിലകത്ത് ഹിമാലയൻ ബുള്ളറ്റിൻ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി സംശയം. ഇന്നലെ രാത്രി എട്ട് മണിയോടെ മതിലകം സെന്ററിന് പടിഞ്ഞാറ് ഒന്നാം കല്ലിനു തെക്ക് ഭാഗം ചിറയിൽ ക്ഷേത്രം റോഡിലാണ് സംഭവം.
ബുള്ളറ്റിൽ വന്നിരുന്ന യുവാക്കളെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ച ശേഷം കാറിൽ കയറ്റികൊണ്ടുപോയതായാണ് സംശയിക്കുന്നത്. ബഹളം കേട്ട് ആളുകൾ കൂടിയപോഴേക്കും കാറിലെ സംഘം യുവാക്കളുമായി കടന്നു കളയുകയായിരുന്നുവെന്ന് പറയുന്നു. യുവാക്കളുടെ ബുള്ളറ്റ് സ്ഥലത്ത് കിടക്കുന്നുണ്ട്.
വാഹനത്തിൽ ഉണ്ടായിരുന്നവർ എവിടെ ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മതിലകം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.