അനധികൃത യൂറിയ പിടിച്ചെടുത്തു
1459746
Tuesday, October 8, 2024 8:09 AM IST
മാള: പശനിർമാണ യൂണിറ്റിൽനിന്ന് അനധികൃത യൂറിയ പിടിച്ചെടുത്തു. പുത്തൻചിറ തങ്കപ്പു നഗറിൽ പ്രവർത്തിക്കുന്ന പത്മിനി ഇഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നിന്നാണ് കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന 25.33 ടൺ സബ്സിഡൈസ്ഡ് യൂറിയ കണ്ടെത്തിയത്.
ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ എ.ജെ. വിവൻസി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ സിന്ധു ഭാസ്ക്കരൻ, പുത്തൻചിറ കൃഷി ഓഫീസർ എൻ.ടി. രേഷ്മ, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി. വിജു, കൃഷി അസിസ്റ്റന്റ് എം.എസ് ചിക്കു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനനടത്തിയത്.