സൗജന്യമായി ഉച്ചയൂണു വിളന്പി, ഉദ്ഘാടനത്തിന് മുന്‍പൊരു ഫ്രീ ട്രയൽ റണ്‍
1459352
Sunday, October 6, 2024 7:11 AM IST
കെ.കെ. അർജുനൻ
തൃശൂർ: തൃശൂർ പൂരത്തിനൊരു സാന്പിൾ വെടിക്കെട്ടുണ്ട്.. പല നല്ല കാര്യങ്ങൾക്കും ട്രയൽ റണ്‍ നടത്താറുണ്ട്. അതുപോലെ ഹോട്ടലിന്റെ ഉദ്ഘാടനത്തലേന്നു സൗജന്യമായി ഭക്ഷണം നൽകി ഒരു വേറിട്ട ട്രയൽ റണ്‍ നടത്തി തൃശൂർ നഗരത്തിലൊരു ഹോട്ടൽ.
ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ച തൃശൂർ പടിഞ്ഞാറേകോട്ടയിലുള്ള ‘ചോറും കൂട്ടാനും’ എന്ന ഹോട്ടലുകാരാണ് സൗജന്യമായി വിഭവസമൃദ്ധമായ ഉച്ചയൂണ് വിളന്പി ട്രയൽ റണ്‍ നടത്തിയത്. ഇരുനൂറിലധികം പേർ ഊണുകഴിക്കാനെത്തി. തൂശനിലയിലായിരുന്നു ചോറും മീൻകറിയും ചെമ്മീൻചമ്മന്തിയും ചെമ്മീൻകറിയും അവിയലും ഉപ്പേരിയും പപ്പടവും പായസവുമൊക്കെയായുള്ള ഉച്ചയൂണ്.
പുതിയ ഹോട്ടലിനെയും രുചികരമായ ഭക്ഷണത്തെയും തങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൗജന്യഭക്ഷണം നൽകി ട്രയൽ റണ്‍ നടത്തിയതെന്നു ഹോട്ടലുകാർ പറഞ്ഞു.