ആശുപത്രികളിൽ തിരുവോണസദ്യവിളന്പി ലിറ്റിൽ ബ്രദേഴ്സ് ഒാഫ് ജീസസ് ക്രൈസ്റ്റ്
1453971
Wednesday, September 18, 2024 1:28 AM IST
തൃശൂർ: തിരുവോണനാളില്‍ ജില്ലാ ജനറൽ ആശുപത്രിയിലെയും തൃശൂർ മെഡിക്കൽ കോളജിലെയും അന്തേവാസികൾക്കും കൂട്ടിരിപ്പുകാർക്കും ഒാണസദ്യ വിളന്പി ലിറ്റിൽ ബ്രദേഴ്സ് ഒാഫ് ജീസസ് ക്രൈസ്റ്റ്. മെഡിക്കൽ കോളജിൽ 750 പേർക്കും ജനറൽ ആശുപത്രിയിൽ 300 പേർക്കുമാണ് സദ്യ നല്‍കിയത്.
സംഘടനയുടെ ഡയറക്ടർ ഫാ. രഞ്ജിത്ത് കപ്പൂച്ചിൻ പുളിക്കൻ ഉദ്ഘാടനംചെയ്തു. ചേറ്റുപുഴ നിർമല റാണി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. സോഫി പേരെപ്പാടൻ, സമരിറ്റൻ ജനറൽ സിസ്റ്റർ അൽഫോൻസ, മണ്ണുത്തി ജനറൽ കൗൺസിലർ സിസ്റ്റർ ആൻസി സിഎച്ച്എഫ്, പ്രൊവിൻഷ്യൽ സിസ്റ്റർ ജെസ്ലിൻ തെരേസ തുടങ്ങിയവർ പങ്കെടുത്തു.