എടത്തിരുത്തി: രാജവാഴ്ചയുടെ സ്മരണകളുണർത്തി എടത്തിരുത്തിയിൽ പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ഉത്രാടക്കിഴി സമര്‍പ്പിക്കല്‍ ചടങ്ങ് നടന്നു. ചാഴൂർ കോവിലകം സരസ്വതി തമ്പുരാട്ടി, വടക്കേമഠം മനോരമ തമ്പുരാട്ടി എന്നിവർക്കാണ് ഡെപ്യൂട്ടി തഹസിൽദാർമാരായ എം.എക്സ്. ഫിലോമിന, എ.എസ്. സുനിത, വില്ലേജ് ഓഫീസർ പി.എ. റജീബ് തുടങ്ങിയവർ നേരിട്ടെത്തി ഉത്രാടക്കിഴി നൽകിയത്. കൊച്ചി രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് ഓണക്കാലത്ത് പുതുവസ്ത്രം വാങ്ങുന്നതിനാണ് ഉത്രാടക്കിഴി നല്‍കുന്നത്. സ്വാതന്ത്ര്യാനന്തരം സംസ്ഥാനസർക്കാർ തുടങ്ങിവച്ചതാണ് ഉത്രാടക്കിഴി ആചാരം.