തിരുനാൾ കൊടിയേറി
1444951
Thursday, August 15, 2024 1:17 AM IST
വെള്ളിക്കുളങ്ങര: ചൊക്കന സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളിന് കൊടിയേറി.
ഫാ. സെബി കൂട്ടാലപറമ്പിൽ കൊടിയേറ്റത്തിനും തിരുക്കർമങ്ങൾക്കും മുഖ്യകാർമികത്വംവഹിച്ചു. വികാരി ഫാ. ആഷിൽ കൈതാരൻ സഹകാർമികനായി. തിരുനാൾ ദിനമായ ഇന്ന് വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് തുമ്പൂര്‍ പള്ളി വികാരി ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികത്വംവഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, നേർച്ചയൂട്ട് വെഞ്ചരിപ്പ്, നേർച്ചഭക്ഷണ വിതരണവും ഉണ്ടായിരിക്കും.
കല്ലേറ്റുംകര: ഉണ്ണിമിശിഹാ പള്ളിയിൽ മധ്യസ്ഥനായ ഉണ്ണീശോയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത ഊട്ടു തിരുനാൾ ഇന്ന് ആഘോഷിക്കും. തിരുനാള്‍ കൊടിയേറ്റത്തിനും പ്രസുദേന്തി വാഴ്ചയ്ക്കും ഫാ. വർഗീസ് അരീക്കാട് കാര്‍മികത്വംവഹിച്ചു.
ഇന്ന് രാവിലെ ആറിന് ദിവ്യബലി, 7.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ആന്റോ തച്ചില്‍ കാര്‍മികത്വംവഹിക്കും. ഫാ. ജോസ് പന്തല്ലൂക്കാരൻ സന്ദേശംനൽകും. തുടർന്ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്, 11നും വൈകിട്ടും കുർബാന ഉണ്ടായിരിക്കും. തിരിനാള്‍ നടത്തിപ്പിനായി വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, അസി. വികാരി ഓസ്റ്റിന്‍ പാറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികള്‍ പ്രവർത്തിക്കുന്നു.
കുഴിക്കാട്ടുകോണം: വിമലമാത ദേവാലയത്തില്‍ പരിശുദ്ധ വിമലമാതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും ഇന്നു നടക്കും. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ല തിരുനാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു. രാവിലെ 10നു പ്രസുദേന്തി വാഴ്ച, ലദീഞ്ഞ് നൊവേന, ആഘോഷമായ തിരുനാള്‍ ദിവ്യബലി. തിരുകര്‍മങ്ങള്‍ക്കു ചാലക്കുടി അവാര്‍ഡ് ഡയറക്ടര്‍ ഫാ. സിനു അരിമ്പൂപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
മുരിയാട് സിഎസ്ടി ആശ്രമം സുപ്പീരിയര്‍ ഫാ. അലക്സ് ആന്റണി കുമ്പിടിയാമാക്കല്‍ സിഎസ്ടി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ് നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി റവ. ഡോ. വര്‍ഗീസ് അരിക്കാട്ട്, വര്‍ഗീസ് പുല്ലോക്കാരന്‍, വര്‍ഗീസ് മാളിയേക്കല്‍, റോയ് പൊറുത്തൂക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.