വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ കൊടുങ്ങ പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍ നാട്ടുകാരെ ഭീതിയിലാക്കുന്നു.
കൊടുങ്ങ - വെള്ളിക്കുളങ്ങര റോഡിന്റെ ഓരത്തും കൊടുങ്ങയില്നിന്ന് പോത്തന്‍ചിറ അമ്പനോളി ഭാഗത്തേക്കുപോകുന്ന റോഡിലും തെരുവുനായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നതിനാല്‍ ഭയന്നാണ് നാട്ടുകാര്‍ ഇതുവഴി പോകുന്നത്. രാവിലെ ദേവാലയത്തിലേക്കും ക്ഷേത്രത്തിലേക്കും പോകുന്നവര്‍ക്കും നടക്കാനിറങ്ങുന്നവര്‍ക്കും നായ്ക്കൂട്ടങ്ങള്‍ ഭീഷണിയായിട്ടുണ്ട്. തെരുവുനായ് ശല്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.