ഉരുൾപൊട്ടലിൽ കടകളും വീടുകളും തകർന്ന വ്യാപാരികൾക്കു ധനസഹായം കൈമാറി
1443996
Sunday, August 11, 2024 6:48 AM IST
വടക്കാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 50 വർഷക്കാലം വ്യാപാര രംഗത്ത് പ്രവർത്തിച്ചിരുന്ന മുൻ യൂണിറ്റ് ജനറൽ സെക്രട്ടറി ലൂയിസ് ജനതയെയും, വൈദ്യരത്നം ആയൂർവേദ സ്ഥാപനം നടത്തിയിരുന്ന മോഹൻലാലിനെയും വ്യാപാരഭവനിൽ ആദരിച്ചു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അജിത് മല്ലയ്യ അധ്യക്ഷത വഹിച്ചു.
പി.എൻ. ഗോകുലൻ,എൽദോപോൾ, സി.എ.ശങ്കരൻകുട്ടി, കെ.എ. മുഹമ്മദ്, സി.എ. ഷംസുദ്ദീൻ,വി.വി. ഫ്രാൻസീസ്, പി എസ് അബ്ദുൽസലാം, കെ.ജയകുമാർ, ലൂയിസ്ജനത, മോഹൻലാൽ എന്നിവർ സംസാരിച്ചു.
വയനാട് മുണ്ടക്കൈ, ചൂരൽ മലയിലും കടകളും, വീടുകളും നഷ്ടപെട്ടവർക്ക് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി നൽകുന്ന മൂന്ന് എക്കർ ഭൂമിയിൽ പുനരധിവാസ പദ്ധതികൾക്ക് വടക്കാഞ്ചേരി മർച്ചൻ്റ് അസോസിയേഷൻ 2,11,111 രൂപയുടെ ചെക്ക് കൈമാറി. യൂണിറ്റ് ട്രഷറർ പി.എസ് അബ്ദുൾ സലാം, വടക്കാഞ്ചേരി നിയോജക മണ്ഡലം ജനറൽ കൺവീനർ അജിത് മല്ലയ്ക്ക് നൽകി.