വെള്ളപ്പൊക്ക സാധ്യതയുള്ളപ്പോൾ പിഎപി കരാർ നിർത്തിവയ്ക്കണം: സനീഷ്കുമാർ ജോസഫ് എംഎൽഎ
1442623
Wednesday, August 7, 2024 1:24 AM IST
ചാലക്കുടി: ചാലക്കുടി പുഴ തടത്തിൽ വെള്ളപ്പൊക്ക സാധ്യതയുളള സമയങ്ങളിൽ പറമ്പിക്കുളം ആളിയാർ കരാർ നിർത്തിവയ്ക്കണമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ജലജാഗ്രത സമിതിയും ചാലക്കുടിറിവർ പ്രൊട്ടക്ഷൻ ഫോറവും ചേർന്ന് നടത്തിയ ജല ജാഗ്രത സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ . പുഴക്കു കുറുകെയുള്ള ഓരോ അണക്കെട്ടിലും മഴക്കാലത്ത് ആവശ്യമായ ഇടം ഉണ്ടാകണമെന്നും അതിനനുസരിച്ച് റൂൾ കറുവുകൾ പുതുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാലക്കുടിപ്പുഴത്തടത്തിലെ മുഴുവൻ അണക്കെട്ടുകളും അതിവേഗം നിറഞ്ഞു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, അടിയന്തരമായി അണക്കെട്ടുകളിൽ പ്രളയ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജലജാഗ്രത സത്യഗ്രഹം നടത്തിയത്.
മഴക്കാലത്ത് പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് 415 മീറ്ററിൽ നിർത്തുക. പറമ്പിക്കുളത്തെ പരമാവധി ജലനിരപ്പ് 1820 അടിയായി നിശ്ചയിക്കുക.
കാലവർഷക്കാലത്ത് കേരള ഷോളയാറിലെ ജലസംഭരണം 75 ശതമാനത്തിൽ പരിമിതപ്പെടുത്തുക, മഴയേയും ജലസ്ഥിതിയേയും സംബന്ധിച്ച വിവരങ്ങൾ തത്സമയം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സത്യഗ്രഹം മുന്നോട്ടുവച്ചു.ജല ജാഗ്രതാ സത്യഗ്രഹത്തിന് ഐക്യദാർഢ്യം പകർന്ന് ജയൻ ജോസഫ് പട്ടത്ത് "പ്രളയരക്ഷ " എന്ന പേരിൽ നിശ്ചലദൃശ്യവും നടത്തി. പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു,
റിവർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ എസ്.പി. രവി വിഷയവതരണം നടത്തി. നഗരസഭ ചെയർമാൻ എബി ജോർജ്, വി.ഒ. പൈലപ്പൻ, ലീന ഡേവീസ്, ഫാ. വർഗീസ് പാത്താടൻ, സിന്ധു ജോജു, ഫാ. വിൽസൻ എലുവ ത്തിങ്കൽ കൂനൻ, ശ്രീഹരി മൂക്കന്നൂർ, ഡെന്നീസ് കെ. ആന്റണി , ഫാ. ജോയ്സ് ചെറുവത്തൂർ, കെ.ബി. പ്രജിത്ത്, യൂജിൻ മൊറേലി, വിത്സൻ മേച്ചേരി, തോമസ് പുതുശേരി , അഡ്വ. കെ.ആർ. സുമേഷ്, ജിജൻ മത്തായി, ജോർജ്ജ് തോമസ് ഉള്ളാട്ടിക്കുളം, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ്് സാജൻ കൊടിയൻ, കലാഭവൻ ജയൻ, കെ.എം. ഹരിനാരായണൻ, ഫാ. ജോൺ കവലക്കാട്ട്, ഷിബുവാലപ്പൻ , പി.കെ. കിട്ടൻ, പ്രഫ. വത്സൻ വാതുശേരി, ദീപു ദിനേശ്, യു.എസ്. അജയകുമാർ.ഐ.ഐ. അബ്ദുൾ മജീദ്, ബിജു ചിറയത്ത്. സുരേഷ് മുട്ടത്തി എന്നിവർ പ്രസംഗിച്ചു.