കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷിച്ചു
1436871
Thursday, July 18, 2024 1:37 AM IST
കാടുകുറ്റി: ഉപയോഗശൂന്യമായി കിടന്ന ശുചിമുറിക്കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സെത്തി പുറത്തേയ്ക്കെടുത്തു. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ വാഴപ്പിള്ളി ജോർജിന്റെ പശുവാണു കുഴിയിൽ വീണത്. പുല്ലു തിന്നുന്നതിനായി സമീപവാസിയുടെ പമ്പിൽ കെട്ടിയിട്ടതായിരുന്നുവെങ്കിലും അബദ്ധത്തിൽ കുഴിയിൽ വീഴുകയായിരുന്നു.
ആഴം കൂടുതലും വ്യാസം കുറവുമായിരുന്ന കുഴിയിൽ നിന്നും പശുവിനെ പുറത്തെടുക്കുവാൻ ശ്രമം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെയാണ് ചാലക്കുടി ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
കുഴിയിലറങ്ങിയ ഫയർഫോഴ്സ് ജീവനക്കാരൻ കയറുകൾ ചുറ്റിക്കെട്ടി പശുവിനെ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണു പശുവിനെ പുറത്തേയ്ക്കെടുക്കാനായത്.