ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി മരുന്നുവിതരണം നടത്തി
1436865
Thursday, July 18, 2024 1:37 AM IST
ചേർപ്പ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 1-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് സർക്കാർ ആശുപത്രിയിൽ കുട്ടികൾക്കുള്ള നെബുലൈസേഷൻ മരുന്നുവിതരണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ്് സി.ഒ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എൻ. ഗോവിന്ദൻകുട്ടി മരുന്ന് ഏറ്റുവാങ്ങി.
സൊസൈറ്റി പ്രസിഡന്റ് കെ.ആർ.സിദ്ധാർഥൻ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിജോ ജോർജ്, മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് കെ.കെ. കൊച്ചുമുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ്് സുജിഷ കള്ളിയത്ത്, അവിണിശേരി മണ്ഡലം പ്രസിഡന്റ്് പ്രിയൻ പെരിഞ്ചേരി, പ്രദീപ് വലിയങ്ങോട്ട് എന്നിവർ പ്രസംഗിച്ചു.