തൃശൂർ -കുന്നംകുളം റൂട്ടിൽ ഇന്ന് സ്വകാര്യബസ് പണിമുടക്ക്
1436635
Wednesday, July 17, 2024 1:16 AM IST
കുന്നംകുളം: തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ ഓടുന്ന ബസ് തൊഴിലാളികള്‍ ഇന്ന് പണിമുടക്കും. തൃശൂരില്‍നിന്നും കോഴിക്കോട്, കുന്നംകുളം, ഗുരുവായൂര്‍, പാവറട്ടി റൂട്ടിലോടുന്ന ബസ്സുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.
കുഴിയടയ്ക്കൽ എന്നുപറഞ്ഞ് കുറച്ച് കോൺക്രീറ്റ് മിശ്രിതം വെള്ളം നിറഞ്ഞ കുഴികളിൽ കൊണ്ടിടുന്ന ചടങ്ങ് മാത്രമാണ് നടന്നത്. ഇപ്പോൾ അതിലും വലിയ കുഴികളാണ് തൃശൂർ കുന്നംകുളം റൂട്ടിൽ രൂപപ്പെട്ടിട്ടുള്ളത്.
മഴ കനത്തതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി. ഈ റൂട്ടിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന സ്വകാര്യ ബസുകാരാണ് ഇപ്പോൾ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. കയ്പ്പറമ്പിൽ നിന്നും ചൂണ്ടലിലേക്ക് ബസ് ജീവനക്കാരുടെ പ്രതിഷേധ ജാഥയും ഉണ്ടാകും.