ദേശീയപാതയോരത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു
1429360
Saturday, June 15, 2024 1:31 AM IST
കൊപ്രക്കളം: ചെന്ത്രാപ്പിന്നിയിൽ ദേശീയപാതയോരത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ചെന്ത്രാപ്പിന്നി തെക്കേ ബസ് സ്റ്റോപ്പിന് മുന്നിലാണ് വെള്ളക്കെട്ടുള്ളത്. വെള്ളക്കെട്ട് കാരണം ബസുകൾ ഏറെ മുന്നിലോ, പിന്നിലോ ആയിട്ടാണ് നിർത്തുന്നത്. ഇതുമൂലം യാത്രക്കാർ ഓടി ബസിൽ കയറേണ്ട അവസ്ഥയാണ്. കൃത്യസ്ഥലത്ത് നിർത്തിയാൽ വെള്ളം താണ്ടിവേണം ബസിൽ കയറാൻ. മറ്റു വാഹനങ്ങൾ കടന്നു പോകുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളംതെറിക്കുന്ന അവസ്ഥയുമുണ്ട്.
എത്രയും പെട്ടെന്ന് വെള്ളക്കെട്ടൊഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.