അലുംനി ഡയറക്ടറി പ്രകാശനംചെയ്തു
1429359
Saturday, June 15, 2024 1:31 AM IST
ശ്രീനാരായണപുരം: എംഇഎസ് അസ്മാബി കോളജ് അലുംനി അസോസിയേഷന്റെ ഡയറക്ടറിയുടെ പ്രകാശനം മുൻ പ്രിൻസിപ്പല്‍ ഡോ.എ. ബിജു നിർവഹിച്ചു.
ദീർഘകാലം ഡയറക്ടറിയുടെ എഡിറ്ററായിരുന്ന പരേതനായ അബൂബക്കറിന്റെ പത്നി ഐഷാബി ആദ്യ പ്രതി സ്വീകരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.പി. സുമേധൻ അധ്യക്ഷനായി. യോഗത്തിൽ പ്രിൻസിപ്പൽ ഡോ. റീനാ മുഹമ്മദ്, കോളജ് ചെയർമാൻ അസ്പിൻ അഷറഫ്, സെക്രട്ടറി ആൻഡ് കറസ്പോണ്ടന്റ് അഡ്വ. നവാസ് കാട്ടകത്ത്, അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി നജീബ്, വൈസ് പ്രസിഡന്റ് ജയ ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡയറക്ടറിയുടെ എഡിറ്റർ പി. ആർ. ശ്രീധർ റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേഷൻ അംഗങ്ങൾ, അധ്യാപക - അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
തുടർച്ചയായി പതിനെട്ടാം വർഷമാണ് ഡയറക്ടറിയുടെ പ്രസിദ്ധീകരണം.