വ്യാപാരിവ്യവസായി വാർഷികം
1417344
Friday, April 19, 2024 1:48 AM IST
മുണ്ടൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ് അബുദൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ജോസ് തോമസ് അധ്യക്ഷത വഹിച്ചു. സി.ജെ. ബിൻസൺ സ്വാഗതവും വനിതാവിഭാഗം പ്രസിഡന്റ് ജോയ്സി ഷാജു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ടി. എൽ. ഷാജു - പ്രസിഡന്റ്, ജെറി - സെക്രട്ടറി, സി.ജെ. ബിൻസൺ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, സി.ഡി. വർഗീസ്, സി.എ. ജോൺസൺ, ദിവ്യ ജോബി എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ പി.പി. ജോണി വിതരണം ചെയ്തു.
പുന്നംപറമ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി മച്ചാട് യൂണിറ്റ് വാർഷികാഘോഷം ജില്ലാ ജനറൽ സെക്രട്ടറി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് ചെയർമാൻ എൽദോ പോൾ അധ്യക്ഷത വഹിച്ചു. അജിത്ത് മല്ലയ്യ, ഡെന്നി കല്ലുപറമ്പിൽ, ജോഷ് തിരുത്തിന്മേൽ, കണ്ണൻ തെക്കുംകര, ആന്റോ ഫ്രാൻ സിസ്, ചന്ദ്രൻഅമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വിൽസൺ നീലങ്കാവിൽ - പ്രസിഡന്റ്്, എം.ജെ. നിഷാദ് - സെക്രട്ടറി, ജിജോ മലാക്ക - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.