സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ്: തൃശൂരിന് ഇരട്ടക്കിരീടം
1416802
Wednesday, April 17, 2024 12:27 AM IST
കൊരട്ടി: തിരുവനന്തപുരം നെടുമങ്ങാട് നടന്ന 21-ാമത് സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജേതാക്കളായ തൃശൂരിന് ഇരട്ട കിരീടം.
പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കണ്ണൂർ ജില്ലയെയും ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജില്ലയെയും തോൽപ്പിച്ചാണ് ജേതാക്കളായത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലെയറായി തൃശൂരിന്റെ എ.ജി. സൗപർണികയും ബെസ്റ്റ് ഗോൾകീപ്പറായി തൃശൂരിൻ്റെ വൈഗ പി. കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു. ആൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലെയറായി തൃശൂരിന്റെ കെ. അദ്വൈതും ബെസ്റ്റ് ഗോൾകീപ്പറായി തൃശൂരിന്റെ ടി.എസ്. അഭിനവും തെരഞ്ഞെടുക്കപ്പെട്ടു.