മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചു: പിണറായി
1416797
Wednesday, April 17, 2024 12:27 AM IST
വടക്കാഞ്ചേരി: കള്ളംപറഞ്ഞ് അധികാരത്തിലെത്തിയ മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എൽഡിഎഫ് വടക്കാഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഓട്ടുപാറയിൽ ഉദ്ഘാടനംചെയ്തുപ്രസംഗിക്കുകയായിരുന്നു പിണറായി. കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. സത്യം തുറന്നുപറയുന്നവർക്കെതിരെ മോദി കള്ളക്കേസെടുക്കുകയാണ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകൾ ഇത്തവണ പിടിച്ചെടുക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷതവഹിച്ചു. കെ. രാധാകൃഷ്ണൻ, നേതാക്കളായ പി.കെ. ബിജു, കെ.കെ. വത്സരാജ്, എൻ.ആർ. ബാലൻ, എം.എം. വർഗീസ്, ഇ. എം. സതീശൻ, എ.വി. വല്ലഭൻ, സി.ആർ. വത്സൻ, യുജിൻ മൊറോലി, സി.ടി. ജോഫി, എ.സി. മൊയ്തീൻ, പി.എൻ. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.