ടെക്ഫെസ്റ്റ് നിറവിൽ നിർമല
1397157
Sunday, March 3, 2024 7:54 AM IST
ചാലക്കുടി: മേലൂർ നിർമല ഇൻസ്റ്റിറ്റ്യൂഷൻസിനു കീഴിലുള്ള നിർമല കോളജ് ഓഫ് എൻജിനീയറിംഗിന്റെയും നിർമല പോളിടെക്നിക് കോളജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ടെക്ഫെസ്റ്റ് സംഘടിപ്പിച്ചു. എൻജിനീയറിംഗ് ഫെസ്റ്റ് - ത്രിലോക് 24, പോളിടെക്നിക് ഫെസ്റ്റ് - ടെക്നിക്ക 24 എന്നീ മേളകളുടെ ഉദ്ഘാടനം കോഴിക്കോട് എൻഐടി റിട്ട. പ്രഫസർ ഡോ. എൻ. രാമചന്ദ്രനും ഓട്ടോമോട്ടീവ് പ്രോജക്ട് ആർട്ടിസ്റ്റായ രാകേഷ് ബാബുവും ചേർന്നു നിർവഹിച്ചു.
ക്സ്പോ, റോബോ എക്സ്പോ, എയർഷോ, സോഫ്റ്റ്വെയർ- ഹാർഡ്വെയർ എക്സ്പോ, വെർച്വൽ റിയാലിറ്റി എക്സിബിഷൻ തുടങ്ങിയ വിവിധ പരിപാടികളാണ് മേളയിൽ ഉണ്ടായിരുന്നത്.
നിർമല ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർപേഴ്സണ്‍ ഡാലി സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, നിർമല എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. കെ. ദിലീപ്, നിർമല പോളിടെക്നിക് പ്രിൻസിപ്പൽ പി.പി. സർവണ്‍, ഡയറക്ടർ ഓഫ് ഓപ്പറേഷൻ സുമിത്ര അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.