ചാലക്കുടി നഗരസഭയുടെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മാതൃക: മന്ത്രി
1397151
Sunday, March 3, 2024 7:54 AM IST
ചാലക്കുടി : നഗരസഭ നടപ്പിലാക്കുന്നെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി കേരളത്തിന് പുതിയ മാതൃകയാകുമെന്ന് മന്ത്രി എം.ബി. രാജേഷ്. നഗരസഭ 50 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കയായിരുന്നു മന്ത്രി.
ബെന്നി ബഹനാൻ എംപി ചടങ്ങ് ഉദ്ഘാടനംചെയ്തു. സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ദിപു ദിനേശ്, ജോർജ് തോമസ്, ജിജി ജോൺസൺ, സൂസമ്മ ആന്റണി, സൂസി സുനിൽ, ഷിബു വാലപ്പൻ, സി.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.