ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് സങ്കേതികാനുമതി
1397149
Sunday, March 3, 2024 7:54 AM IST
ചാലക്കുടി: ചാലക്കുടി, വാഴച്ചാൽ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനുകൾക്കു കീഴിൽ ഭരണാനുമതി ലഭിച്ചിട്ടുള്ള ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്ന പ്രവൃത്തിക്കായുള്ള സാങ്കേതികാനുമതി തിങ്കളാഴ്ചയ്ക്കകം ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി പി. രാജീവ് നിർദേശം നല്കിയതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെ വന്യജീവിശല്യം ചർച്ചചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ നടപടി.
2023- 24 സാമ്പത്തികവർഷത്തിൽ 108 കിലോമീറ്റർ ദൂരം ഫെൻസിംഗ് സ്ഥാപിക്കുന്നതിന് നബാർഡ് ഫണ്ടിൽനിന്ന് 14.62 കോടി രൂപയാണ് അനുവദിച്ചിരുന്നത്. സാങ്കേതികാനുമതി ലഭ്യമാകാത്തതുമൂലം അടിയന്തരമായി പൂർത്തിയാക്കേണ്ട ഈ പ്രവൃത്തി ആരംഭിക്കാൻ പോലും സാധിച്ചിട്ടില്ലെന്നുകാട്ടി സനീഷ്കുമാർ ജോസഫ് എംഎൽഎ കത്ത് നല്കിയിരുന്നു.
എംഎൽഎ ഉന്നയിച്ച മറ്റാവശ്യങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.