ബൈക്കപകടം: വിദ്യാർഥി മരിച്ചു
1340052
Wednesday, October 4, 2023 1:50 AM IST
പഴയന്നൂർ: ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറുമല വട്ടുള്ളി തിരുത്തിപ്പറന്പിൽ ശശികുമാർ-ലത ദന്പതികളുടെ മകൻ അഭിഷേക്(20) ആണ് മരിച്ചത്.
തൃശൂരിലെ സ്വകാര്യ കോളജിൽ അനിമേഷൻ കോഴ്സ് വിദ്യാർഥിയാണ്. സഹോദരൻ ആനന്ദ്.
കഴിഞ്ഞ ശനിയാഴ്ച തൃശൂർ ചിന്മയ സ്റ്റോപ്പിനു സമീപമാണ് ബൈക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു