ആകാശപ്പാതയിൽ ഹൃദയദിന ആഘോഷം
1339327
Saturday, September 30, 2023 12:46 AM IST
അമലനഗർ: ലോക ഹൃദയ ആരോഗ്യ ദിനത്തോടനുബന്ധിച്ച് അമല മെഡിക്കൽ കോളജ് തൃശൂർ ശക്തൻ തമ്പുരാൻ നഗറിലെ ആകാശപ്പാതയിൽ സംഘടിപ്പിച്ച ഹൃദയദിന ആഘോഷം മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിന്റ് ഡയറക്ടർ ഫാ. ഡൽജോ പുത്തൂർ സിഎംഐ, അസോ സിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ സിഎംഐ, ശരത്ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
അമലയിലെ വിവിധ വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഒന്നുചേർന്ന് ഹൃദയദിന സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ചുവപ്പ് നിറത്തിലുള്ള ഹൃദയ ഹൈഡ്രജൻ ബലൂണുകൾ ആകാശത്തിലേക്ക് പറത്തി. ആകാശപ്പാതയിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഹൃദയ പരിശോധനയും നടത്തി.